രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ വ്യാപകമായി ചോര്‍ത്തുന്നുവെന്ന ആരോപണവുമായിഅനില് അക്കര.27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. നിയമസഭയില്‍ ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് ഗുരുതരമായ ആരോപണവുമായി വടക്കാഞ്ചേരി എംഎല്‍എ രംഗത്തെത്തിയത്. ഡിജിപി ലോകനാഥ് ബഹ്റയ്ക്കെതിരെ അനില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭയില്‍ വാഗ്വാദത്തിനും കാരണമായി. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണും ഉള്‍പ്പെടുന്നുവെന്നും അനില്‍ അക്കര വ്യക്തമാക്കി. നിരവധി എംഎല്‍എമാരുടെയും ഫോണുകളും ചോര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തെളുവുകളുടെ അടിസ്ഥാനത്തിലാണോ ആരോപണമെന്ന് ഇനിയും വ്യക്തമല്ല. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് ഗുരുതരമായ ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ബിഎസ്എന്‍എല്ലിന് നിരവധി തവണ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments