താനൂര്‍: ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലീഗ് യോഗത്തിന് ശേഷം പാണക്കാട് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കുഞ്ഞാലിക്കുട്ടി യുഡിഎഫില്‍ തുടരുമെന്ന് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് കുഞ്ഞാലിക്കുട്ടി പല ടെലിവിഷന്‍ ആഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ തീരുമാനമാകുകയായിരുന്നു. കെ എന്‍ എ ഖാദര്‍ , അബ്ദുള്‍ സമദ് സമദാനി എന്നിവരുടെ പേരുകളും കുഞ്ഞാലിക്കുട്ടിക്കൊപ്പം തന്നെ പരിഗണിച്ചിരുന്നു.
Comments