തിരുവനന്തപുരം: 50 വർഷം നിയമസഭാംഗമായി പൂർത്തിയാക്കിയ കെ.എം. മാണി ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത പ്രമാണിയാണന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക പാർലമെന്ററി ചരിത്രത്തിൽ തന്നെ സ്ഥാനം നേടുന്ന അത്യപൂർവ വ്യക്തികളുടെ ഇടയിലേക്കാണ് കെ.എം.മാണി ഉയർന്നിരിക്കുന്നത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. ലോക്സഭയിൽ പോലും ഇതിനു സമാനമായ റിക്കോർഡ് ഉണ്ടോ എന്നു സംശയമാണ്. ഒരേ മണ്ഡലത്തിൽ നിന്നു തന്നെ തുടർച്ചയായി ജയിച്ചു. മുന്നണികൾ മാറി മൽസരിച്ചിട്ടും ജയിച്ചു. ഇങ്ങനെ ഒരു റെക്കോർഡ് ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. മാറാത്ത സാന്നിധ്യമായി എന്നും ഉണ്ടായിരുന്നത് മാണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments