ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേറ്റു. ഏറ്റവുമധികം സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ മറികടന്നാണ് മറ്റ് പാര്‍ട്ടികളുടെ പിന്തുണ നേടിയ ബിജെപി മണിപ്പൂരില്‍ ആദ്യമായി അധികാരത്തിലെത്തുന്നത്. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്ഭവനില്‍ ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.
Comments