നിലമ്പൂരിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ഐഎഫ്എഫ്കെയുടെ പ്രാദേശിക ചലച്ചിത്രമേളയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനു വിലക്ക്. കമലിനോടു മേളയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടർ നോട്ടീസ് നൽകി. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുസ്ലിം ലീഗ് നൽകിയ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പരാതി പരിഗണിച്ചാണ് കളക്ടർ നോട്ടീസ് നൽകിയത്. നാളെ വൈകിട്ടു തുടങ്ങുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് കമലിനെയാണ്. തുടർന്ന് ഉദ്ഘാടന ചിത്രമായി "മാൻഹോൾ' പ്രദർശിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞിരുന്നു.
Comments