കൊൽക്കത്ത: കോടതിയലക്ഷ്യക്കേസിൽ ചില കാരണങ്ങളാൽ വാറന്റ് കൈപ്പറ്റുന്നത് നിഷേധിക്കുകയാണെന്ന് ജ.കർണൻ വ്യക്തമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച അറസ്റ്റു വാറന്റ് സ്വീകരിക്കാൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.കർണൻ തയാറായില്ല. . ദലിത് ജഡ്ജിയെ നിന്ദിക്കുന്ന തരത്തിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ പെരുമാറ്റം. കോടതിയുടെ മാന്യത കണക്കിലെടുത്ത് തനിക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്നും ജ.കർണൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഏഴംഗബെഞ്ച് നഷ്ടപരിഹാരം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് അപകീർത്തിയുണ്ടാക്കിയതിനാൽ പതിനാലു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
Comments