ആഗ്രയില്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം. ശക്തി കുറഞ്ഞ സ്ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കില്ല. പ്രദേശത്തെ ആളുകള്‍ നല്കുന്ന വിവരമനുസരിച്ച് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു വീടിന്റെ ടെറസ്സിലാണ് സ്ഫോടനം നടന്നത്. മുക്കാല്‍ മണിക്കൂറിന് ശേഷം ആഗ്ര കാന്റിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലും സ്ഫോടനം നടന്നു.
Comments