തിരുവനന്തപുരം: മന്ത്രിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രാജി. ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പ്രതികരിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജി കുറ്റസമ്മതമല്ല. എന്‍സിപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് എകെ ശശീന്ദ്രന്. എലത്തൂര്‍ മണ്ടലത്തില്‍ നിന്നാണ് എകെ ശശീന്ദ്രന് നിയമസഭയിലെത്തിയത്. ധാര്‍മികതയ്ക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
Comments