തിരുവനന്തപുരം: മന്ത്രിയുടേതെന്നല്ല ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത സംഭാഷണമാണ് ശശീന്ദ്രനില്‍ നിന്നും ഉണ്ടായിരിക്കുന്നതന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മന്ത്രിമാരോട് പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥ. പരാതി പറയാന്‍ വന്ന സ്ത്രീയോട് അശ്ലീലമായി സംസാരിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് സമാനമായ ഈ ആരോപണം വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് സംഭവം.
Comments