ന്യൂഡല്‍ഹി: . രാഷ്ട്രപതിയാകണമെന്ന ആഗ്രഹം തനിക്കില്ല, തന്നാല്‍ സ്വീകരിക്കുകയുമില്ലെന്ന് അദ്ദേഹം നാഗ്പൂരില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ താന്‍ രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. ആര്‍എസ്എസില്‍ തന്നെ പ്രവര്‍ത്തിക്കുന്നതാണ് തന്റെ ഇഷ്ടമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. തിങ്കളാഴ്ച ബിജെപി സഖ്യകക്ഷിയായ ശിവസേനയാണ് മോഹന്‍ ഭാഗവതിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. ഹിന്ദു രാഷ്ട്രം സഫലമാകണമെങ്കില്‍ ആര്‍എസ്എസ് തലവന്‍ രാഷ്ട്രപതിയാകണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു.
Comments