മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ യോഗ്യനെന്ന് കോണ്‍ഗ്രസ് നേതാവ് VARTHA 02-Apr-2017 ബംഗളൂരു: മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ യോഗ്യനാണെന്ന് ജാഫേര്‍ ഷെരീഫ്. ഭരണഘടനയുടെ സുരക്ഷിതത്വം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രാജ്യസ്നേഹിയാണ് രാഷ്ട്രപതിയാകേണ്ടത്. മോഹന്‍ ഭാഗവത് രാജ്യസ്നേഹിയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേക്കു മോഹന്‍ ഭാഗവത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം രാഷ്ട്രപതിയാകുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത്. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും ന്യൂനപക്ഷങ്ങള്ക്കെതിരാണെന്നാണ് ചിലര്‍ കരുതുന്നത്.
Comments