തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം നിലവിലുള്ളതിനേക്കാള്‍ ഒരു മണിക്കൂറാണ് പ്രവര്‍ത്തി സമയത്തില്‍ വരുത്തിയിരിക്കുന്ന വര്‍ധന. ഇനി മുതല്‍ രാവിലെ 9.30 വരെ രാത്രി 9.30 വരെയാവും ബിവറേജസുകളുടെ പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണിവരെയാണ് ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കുന്നത്. ദേശീയ പാതയോരത്തു നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നൂറുകണക്കിന് മദ്യാശാലകള്ക്കാണ് കഴിഞ്ഞ ദിവസത്തോടെ പൂട്ടുവീണത്. ഇതോടെ നിയമം ബാധകമാവാത്ത മദ്യശാലകളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തു
Comments