നന്തൻകോട് കൂട്ടകൊലപാതകേസിലെ പ്രതി കേഡല്‍ ആസൂത്രീതമായി തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ്. കൊലപാതകങ്ങള്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ശരീരത്തിൽ നിന്നും ആത്മാവിന് വേർപിരിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു കേഡലിന്റെ ആദ്യ മൊഴി, എന്നാല്‍ കൊലപാതകം മറയ്ക്കാനുള്ള പുകമറയാണ് ഇതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കേഡലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേഡലിന്റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. ആഭിചാര കർമ്മങ്ങളെ തെറ്റായി വ്യാഖാനിച്ച കേഡൽ കൊലപാതകത്തിൽ ഉൻമാദം കണ്ടെത്തിയെന്നാണ് മനശാസ്ത്രജ്ഞനെ സാന്നിധ്യത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്.
Comments