20 വര്‍ഷമോ അതില്‍കൂടുതലോ ഇപിഎഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ലോയല്‍റ്റി, ലൈഫ് ബെനഫിറ്റായി 50,000 രൂപവരെ അധികമായി നല്‍കും. അതേസമയം, സ്ഥിരമായ വൈകല്യം സംഭവിച്ചവര്‍ക്ക് 20 വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാക്കേണ്ടതില്ല. ഇപിഎഫ് അംഗങ്ങള്‍ മരിക്കാനിടയായാല്‍ ചുരുങ്ങിയത് 2.5ലക്ഷം രൂപയെങ്കിലും ആശ്രിതര്‍ക്ക് നല്‍കുന്നതിനും എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.
Comments