ശാസ്താംകോട്ട: ട്രോളിയില്‍ ട്രെയിനിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കൊല്ലത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകുന്നു.ട്രെയിന്‍ വരുന്നത് കണ്ട് ട്രോളിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവായി. തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസാണ് ഉച്ചയ്ക്ക് ഒരുമണിയോടെ ശാസ്താകോട്ടയ്ക്കടുത്ത് വച്ച് ട്രോളിയില്‍ ഇടിച്ചത്. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ ട്രെയിന്റെ എഞ്ചിന് കേടുപാട് സംഭവിച്ചു.കേരള എക്സ്പ്രസിന് പിന്നാലെ വടക്കോട്ടുള്ള ട്രെയിനുകളെല്ലാം അപകടത്തെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
Comments