മീററ്റ് - ലഖ്നൗ രാജ്യറാണി എക്സ്പ്രസ് രാംപുരിന് സമീപം വെച്ച് പാളം തെറ്റി. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്കുന്ന സൂചന. മീററ്റ് - ലഖ്നൗ രാജ്യറാണി എക്സ്പ്രസിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്നു രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അട്ടിമറി ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments