തിരുവനന്തപുരം:മണി വായില്‍ തോന്നുന്നത് വിളിച്ചു പറയുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ക്കെതിരെ എംഎം മണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണി നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപമാനകരമായിപ്പോയി. അദ്ദേഹത്തിന്റെ പേരില്‍ പോലീസ് അടിയന്തരമായി കേസെടുക്കുകയാണ് വേണ്ടത്. സംസ്ഥാനചരിത്രത്തില്‍ ഒരു മന്ത്രിയും സ്ത്രീകളെപ്പറ്റി ഇത്രയും മോശമായി സംസാരിച്ചിട്ടില്ല. മണി മന്ത്രിസ്ഥാനത്തിരിക്കുന്ന ഓരോ മിനിറ്റും സ്ത്രീത്വത്തോടുള്ള അപമാനിക്കലായാണ് കാണേണ്ടത്. ഫെയ്സ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കളക്ടറേയും സബ്കളക്ടറേയും സംഘപരിവാറിന്റെ ആളുകളായി ചിത്രീകരിക്കാനുള്ള മണിയുടെ നീക്കം അപലപനീയമാണ്. ബിജെപിയെ വളര്‍ത്താനുള്ള സിപിഎമ്മിന്റെ കുടിലതന്ത്രത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം ചോദിച്ചു.
Comments