പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ തൽക്കാലത്തേക്ക് നിർത്തിവച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. മണിയുടെ വിശദീകരണം തടസപ്പെടുത്തി ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ രംഗത്തെത്തി . സ്പീക്കറുടെ ഇരിപ്പിടം മറയ്ക്കുന്ന രീതിയിൽ കറുത്ത ബാനർ ഉയർത്തി.
Comments