സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങൾ മണിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു . മണി പറയാത്ത കാര്യങ്ങളാണ് സമരക്കാർ ആരോപിക്കുന്നതെന്നും സമരത്തിന് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി ചർച്ച വേണ്ടെന്നും സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments