ബോളിവുഡിലെ സൂപ്പര്‍താരമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. നിർമ്മാതാവായും രാഷ്ട്രീയ പ്രവർത്തകനുമായുമൊക്കെ തിളങ്ങിയ വിനോദ് ഖന്ന 1946 ല്‍ പാക്കിസ്താനിലെ പെഷവാറിലായിരുന്നു ജനനം. വ്യവസായിയായ കെ സി ഖന്നയായിരുന്നു പിതാവ്. വിഭജനത്തിനു ശേഷം കുടുംബം മുംബൈയിലെത്തി. 1968 ല്‍ പുറത്തിറങ്ങിയ സുനിൽ ദത്ത് നിർമ്മിച്ച മൻ ക മീത് ആയിരുന്നു ആദ്യചിത്രം. ചെറുതും നെഗറ്റീവ് സ്വഭാവങ്ങളുള്ളതുമായുള്ള വേഷങ്ങളിലൂടെ വളര്‍ന്ന ഖന്ന പിന്നീട് കേന്ദ്ര കഥാപാത്രങ്ങളിലേയ്ക്കെത്തി. 1970 - 80 കാലഘട്ടത്തിലെ മുൻ നിര നായകനായി വളര്‍ന്ന വിനോദ് ഖന്ന നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
Comments