സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസുകാരെന്ന് മന്ത്രി എം എം മണി. അഖിലേന്ത്യാ നേതാക്കന്മാര് മുതലുണ്ട്. ഇത് സംബന്ധിച്ച് താന്‍ ഒരുപാട് മുന്നോട്ട് പോകുന്നില്ല. പോകുന്നത് വഷളാ. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിയത്. ഇതില്‍ പങ്കുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്കിയില്ലേ? സുനനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും മാറിയിട്ടില്ലെന്നും മണി പറഞ്ഞു. സ്ത്രീ പീഡനം നടത്തിയത് ആരാണെന്നുള്ളത് ഇവിടെ ചരിത്രകാരന്മാര് എഴുതിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുത്തി കുഞ്ചിത്തണ്ണിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഏതെങ്കിലും നേതാക്കന്മാര് സ്ത്രീ പീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ എന്നും അത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടോ എന്നും മണി ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കയല്ലാതെ ചെയ്തിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ പറയണമെന്നും അത്തരത്തില്‍ ഒരു സംഭവം പറഞ്ഞാല്‍ താന്‍ സുല്ലു പറയാമെന്നും മണി പറഞ്ഞു.
Comments