ബിജെപി ഫണ്ട് ശേഖരണത്തിലേക്ക് സംഭാവന നല്‍കുകയും ബിജെപിയെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത വനിതാലീഗ് നേതാവ് ഡോ.ഖമറൂന്നിസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. സംഭവം വിവാദമാപ്പോള്‍ ഖമറൂന്നിസയുമായി സംസാരിച്ച ശേഷം നടപടിയെക്കുറിച്ച് തീരുമാനിക്കും എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞത്. സംഭവത്തില്‍ കടുത്ത നിലപാടിലേക്ക് പോവേണ്ടതില്ലെന്നായിരുന്നു തുടക്കത്തില്‍ ലീഗ് നേതൃത്വത്തിന്റെ നിലപാട്.
Comments