ടി പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് തക്കതായ കാരണങ്ങളുള്ളതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സർക്കാരിന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമാണ് ചെയ്തത്. പുറ്റിങ്ങല്‍ സംഭവത്തില്‍ ഭരണപരമായ വീഴ്ചകളുണ്ടായി. അതുകൊണ്ടാണ് യുഡിഎഫിന് ഒരാളെ പോലും കൊല്ലത്ത് ജയിപ്പിക്കാനാകാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി പി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Comments