കെ.എസ്.യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടത്തിയത് സമരമല്ല അക്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് ചികിത്സ നിഷേധിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍തന്നെ അദ്ദേഹം പ്രതിഷേധിക്കാന്‍ ഇടവരുത്തരുതെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. നിയമ ലംഘനം ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്. കല്ലും വടിയും കൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരത്തിനെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments