വിഴിഞ്ഞം കരാറിനെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. സബ്മിഷനായിട്ടാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല എന്ന് വി.എസ് പറഞ്ഞു. കരാറില്‍ അഴിമതിയുണ്ട്. അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചു. പദ്ധതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments