തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങിൽ പങ്കെടുക്കില്ല . അവസാന നിമിഷമാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി വരില്ലെന്ന് അറിയിച്ചത്.പുസ്തകത്തിനെതിരെ കെ.സി.ജോസഫ് എംഎഎൽഎ കത്തുനൽകിയതിനെ തുടർന്നാണു തീരുമാനം. പുസ്തകത്തിൽ പല നിർണായക വെളിപ്പെടുത്തലുകളും ഉണ്ടെന്നാണു സൂചന. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയിൽ സർവീസിലിരിക്കെ അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നാണു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
Comments