നിയന്ത്രണ രേഖയില്‍ യുഎന്‍ വാഹനത്തെ ലക്ഷ്യമിട്ട് ഇന്ത്യ വെടിയുതിര്‍ത്തെന്ന പാക് സൈന്യത്തിന്റെ വാദം തള്ളി ഐക്യരാഷ്ട്ര സഭ രംഗത്ത്. ഖന്‍ജാര്‍ സെക്ടറില്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ വാഹനത്തെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചെന്ന് കഴിഞ്ഞ ദിവസം പാകിസ്താന് അവകാശപ്പെട്ടിരുന്നു. പാക് സൈന്യത്തെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Comments