തൃശൂർ :കന്നുകാലികളെ വിൽക്കുന്നതു നിരോധിച്ച കേന്ദ്രനടപടി ഭ്രാന്തൻ തീരുമാനമാന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ നേരിടും. ഏതു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കുന്നതിലേക്കു ഭരണകൂടമെത്തുന്നതു ഭീകരതയുടെ മറ്റൊരു മുഖമാണ്. നാടിന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ ബാധിക്കുന്ന തീരുമാനം പിൻവലിക്കണം.
Comments