മാനന്തവാടി: ചെരുപ്പുനക്കി ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു.മനുഷ്യന്റെ ഇഷ്ടഭക്ഷണം വിലക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധീരനും പ്രതികരിക്കുന്നില്ല. അവരുടെയൊെക്ക അണ്ണാക്കില്‍ പിണ്ണാക്കാണിപ്പോള്. ഇഷ്ടഭക്ഷണം കഴിക്കാനുള്ള മനുഷ്യരുടെ അവകാശത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരേ ജനം സടകുടഞ്ഞെഴുന്നേല്‍ക്കണം. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലേറിയ മോദിയും കൂട്ടരും സാധാരണക്കാരായ മനുഷ്യരെ അത്യന്തം ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.
Comments