തിരുവനന്തപുരം:സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 12198 വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം: ഈ വര്‍ഷത്തെ സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക് പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന കാണാം. പൊതുവിദ്യാഭ്യാസരംഗത്തെ മാറ്റം തിരിച്ചറിഞ്ഞ് തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്ക് അയക്കുവാന്‍ താല്പര്യം കാണിച്ച രക്ഷിതാക്കളെയും വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുവാന്‍ പരിശ്രമിക്കുന്ന അധ്യാപകരെയും ഇതിനെല്ലാം പിന്തുണ നല്കുന്ന ജനങ്ങളെയും അഭിനന്ദിക്കുന്നു. രക്ഷിതാക്കളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ, പൊതുവിദ്യാലയങ്ങളുടെ നിലവാരവും പശ്ചാത്തല സൗകര്യവും മെച്ചപ്പെടുത്തുവാന്‍ പ്രതിജ്ഞാബദ്ധമായി നീങ്ങുന്ന സര്‍ക്കാരിന് പ്രചോദനവും പ്രോത്സാഹനവുമാണ്. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 12198 വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ 5703 പേരും എയ്ഡഡ് വിദ്യാലയങ്ങളില്‍ 6495 പേരുമാണ് വര്‍ധിച്ചത്. ഇത് ഒന്നാം ക്ലാസിലെ മാത്രം കണക്കാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അഞ്ചാം ക്ലാസ്സിൽ 40385 പേരും എട്ടാം ക്ലാസിൽ 30083 പേരും മുൻവർഷത്തേക്കാൾ കൂടിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധന ഉണ്ടാകുന്നത് ആദ്യമാണ്. നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.
Comments