വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട് നിയമസഭയില്‍ ഡി.എം.കെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് നിയമസഭ ബുധനാഴ്ച സാക്ഷിയായത്. സ്പീക്കരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ വില്‍പ്പനയ്ക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പുറത്തെ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ ഡി.എം.കെ നേതാവ് സ്റ്റാലിന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments