കൊച്ചി:പി.എൻ. പണിക്കർ ഫൗണ്ടേഷൻ അനുസ്മരണ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരൻ ഉൾപ്പെട്ടത് 'എംഎൽഎ' എന്ന പരിഗണനയിൽ. കുമ്മനം രാജശേഖരനെ എംഎൽഎ എന്നു വിശേഷിപ്പിച്ചാണു പ്രധാനമന്ത്രിയുടെ ഓഫിസ് പട്ടിക കൈമാറിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടർ സെക്രട്ടറി ഒപ്പുവച്ച് ചീഫ് സെക്രട്ടറിക്കു കൈമാറിയ പട്ടികയിലാണു കുമ്മനത്തെ എംഎൽഎ എന്നു വിശേഷിപ്പിച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജിലാണു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
Comments