താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടക്കും.നടിയെ ആക്രമിച്ച സംഭവവും ഇതില്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്ത സംഭവവും ഇന്നത്തെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ഇടവേള ബാബു വ്യക്തമാക്കി. അമ്മ ട്രഷറര്‍ കൂടിയായ ദിലീപും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. രാവിലെ പത്തരയ്ക്ക് കൊച്ചി മരടിലെ ഹോട്ടലിലാണ് താരസംഘടന അമ്മയുടെ 23ആമത് വാര്‍ഷിക പൊതുയോഗം ചേരുന്നത്. നടിയെ ആക്രമിച്ച കേസും ഇതുമായി ബന്ധപ്പെട്ട നടന് ദീലീപിനെ ചോദ്യം ചെയ്തതും ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ന് വാര്‍ഷിക പൊതുയോഗമുള്ളതിനാല് അവിടെ വച്ച് ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന നിലപാടിലെത്തുകയായിരുന്നു.
Comments