നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ പോലീസ് അന്വേഷണം ഇതുവരെ പരസ്യമായി ചിത്രത്തിലില്ലാതിരുന്ന പുതിയ ഒരാളിലേയ്ക്ക് നീങ്ങുന്നതായാണ് ലഭിക്കുന്ന സൂചന. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് പുതിയ അന്വേഷണം. സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഈ മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കേസില്‍ ഈ സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന് നടന് ദിലീപിനോട് പറഞ്ഞിട്ടുണ്ട്. ദിലീപ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍.
Comments