ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍ പൊട്ടിത്തെറി. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പാര്ക്കിങ്ങിനിറങ്ങിയ സ്പേസ്ജെറ്റ് വിമാനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. യാത്രക്കായി സമീപത്ത് നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മുംബൈയിലേക്കുള്ള വിമാനത്തിനായി യാത്രക്കാരുമായി തയാറായി നില്‍ക്കുകയായിരുന്നു ഇന്‍ഡിഗോ ബസ്. അതേസമയം ലാന്‍ഡിങ്ങിനെത്തിയ സ്പേസ്ജെറ്റിനുള്ളില് നിന്ന്സ്ഫോടനമുണ്ടാവുകയായിരുന്നു. സ്ഫോടനത്തില്‍ ഇന്‍ഡിഗോയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ജനല്‍ ചില്ലുകള്‍ കൊണ്ടാണ് പരിക്കേറ്റത്.യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
Comments