നഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. 17ന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചാല്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികളെ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശത്തിന് സംഘടനാ ഭാരവാഹികള്‍ മറുപടി നല്‍കിയിട്ടില്ല. ഇന്ന് തൃശൂരില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ നിര്‍ദ്ദേശം ചര്‍ച്ചയാകും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപിച്ചിരുന്ന തീയ്യതിയില്‍ നിന്നും സമരം മാറ്റിവെക്കുന്നതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവുക.
Comments