പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്. ലോക്സഭയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യം ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുടെ ഭാഗത്തുനിന്ന് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. വര്‍ഷങ്ങളായി താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാകിസ്താനുമായി ചൈന കൈകോര്‍ത്തിരിക്കുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ അവര്‍ തയ്യാറെടുത്തുകഴിഞ്ഞു. ശക്തനായ എതിരാളിയാണ് ചൈന. കശ്മീരില്‍ പാക് സൈന്യവും ചൈനീസ് സൈന്യവും ഒരുമിച്ചാണ് ഇടപെടുന്നതെന്നും ചൈന വിഷയത്തില്‍ എക്കാലത്തും കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള മുലായം മുന്നറിയിപ്പ് നല്കി.
Comments