വാളയാറില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി പീഢനത്തിനിരയായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളായ അഞ്ചു പേരെ വാളയാര്‍ പോലീസ് പിടികൂടി. ഈ വര്‍ഷം ഇതുവരെ വാളയാറില്‍ മാത്രം ആറ് പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ സഹോദരിമാരെ കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് വാളയാര്‍ മുക്തമായിട്ടില്ല. അതിന് പിന്നാലെയാണ് മറ്റൊരു പീഡന വിവരം കൂടി പുറത്തുവന്നിരിക്കുന്നത്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി സ്കൂളിലെ കൗണ്സിങ്ങിനിടയിലാണ് പീഢന വിവരം പോലീസ് അറിയുന്നത്. കഴിഞ്ഞ മധ്യ വേനലവധിക്കാലത്ത് വിവിധ ഇടങ്ങളില്‍ വച്ച് അയല്‍വാസികളായ അഞ്ച് പേര് പീഢിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
Comments