താരസംഘടനയായ അമ്മയ്ക്കെതിരെ ഉയര്‍ന്ന ആദായനികുതി വെട്ടിപ്പു കേസില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമാ മേഖലയില്‍ കള്ളപ്പണം വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കള്ളപ്പണം വെളുപ്പിക്കാനാണ് പല സിനിമകളും നിര്‍മിക്കുന്നത്. താരസംഘടനയായ അമ്മയ്ക്കെതിരായ നികുതി വെട്ടിപ്പു കേസ് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Comments