തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. പോലീസിന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കാനുള്ള സാധ്യതയെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ചയാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. പരാതിക്കാരിയായ സ്ത്രീ വിഷാദ രോഗത്തിന് മരുന്ന് കഴിച്ചിരുന്നെന്നും മധ്യസ്ഥ ചര്‍ച്ചകളില്‍ ഇവര്‍ പലതവണ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നതായും ജാമ്യാപേക്ഷയില്‍ എംഎല്‍എ വ്യക്തമാക്കി. വീട്ടമ്മയുടെ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ എം.വിന്‍സെന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ മടങ്ങി. മാസങ്ങളായി ഇവര്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
Comments