അഴിമതി ആരോപണത്തില്‍ മുങ്ങി നില്ക്കുന്ന കേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കി. സംഘത്തില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരും ഉണ്ടാകും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഉപദേശകര്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേക അന്വേഷണം നടത്തും. പാര്‍ട്ടി അറിയാതെയാണ് കാര്യങ്ങള്‍ നടത്തുന്നതെന്നാണ് കുമ്മനത്തിനെതിരെ കേന്ദ്ര നേതൃത്തിന് ലഭിച്ച പ്രധാന പരാതി.
Comments