ജമ്മു കശ്മീരില്‍ സിന്ധുവിന്റെ പോഷകനദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക് മുന്നോട്ടുപോകാമെന്ന് ലോക ബാങ്ക്. സിന്ധു നദീ ജല കരാര്‍ അനുസരിച്ച് ഝലം, ഛിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ പദ്ധതികള്‍ നടപ്പിലാക്കാമെന്നാണ് ലോക ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. കിഷന്‍ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കുന്നതിനെതിരെ പാകിസ്താന് രംഗത്തുവന്നിരുന്നു. എന്നാല്‍ പദ്ധതിയുമായി ഇന്ത്യക്ക് മുന്നോട്ട് പോകാമെന്ന് സിന്ധു നദീജല കരാറില്‍ ഇരുരാജ്യങ്ങളുടെയും സെക്രട്ടറിതല ചര്‍ച്ചയ്ക്ക് ശേഷം ലോക ബാങ്ക് വ്യക്തമാക്കി.
Comments