പിരിവിന് വേണ്ടി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കൊല്ലത്തെ ബിജെപി ജില്ലാ നേതാവ് സുഭാഷിനെതിരെ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയതിനും പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനുമാണ് കേസ്. ഭീഷണിക്കിരയായ കച്ചവടക്കാരൻ ഇന്നലെ ചവറ പൊലിസില്‍ പരാതി നല്‍കിയിരുന്നു. നിര്‍ബന്ധിച്ച് പണം ആവശ്യപ്പെട്ടതിനും വധഭീഷണി മുഴക്കിയതിനും ഐപിസി സെക്ഷൻ 385 ആം വകുപ്പ് പ്രകാരമാണ് ചവറ പെലീസ് കേസെടുത്തത്. സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യും. ഇയാള്‍ക്ക് ഹാജരാകാൻ നോട്ടീസ് നല്‍കിയെങ്കിലും അത് കൈപ്പറ്റിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Comments