ഡോക് ലാം പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്. ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചൈന ചോദിച്ചു. അമ്പതുദിവസമായി ഇന്ത്യന്‍ സൈന്യം ഡോക് ലാമില്‍ നിലയുറപ്പിച്ചിട്ട്. മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ തടയുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അന്താരാഷ്ട്ര നിയമനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ചൈന മുന്നറിയിപ്പു നല്കി.
Comments