നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇന്നലെ രാത്രി ക്വാലാലം പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഏഷ്യാ വിമാനം ഒരു ദിവസം വൈകിയിട്ടും പുറപ്പെടാതിരുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 100 ലേറെ യാത്രക്കാരുണ്ടായിരുന്നു. ജീവനക്കാരുടെ കുറവാണ് യാത്ര വൈകാന്‍ കാരണമെന്നാണ് വിമാനത്താവള അധികൃതര്‍ വിശദീകരിച്ചത്. വിമാനം രാത്രി പതിനൊന്ന് മണിയോടെ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Comments