2008 ലെ മലേഗാവ് സ്ഫോടനക്കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ നിരസിച്ച ബോംബെ ഹെക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര് കെ അഗര്‍വാള്‍, എം എസ് സപ് രെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പുരോഹിതിനെതിരെ തെളിവുകള്‍ ഉണ്ടെന്ന എന്‍ ഐ എ വാദം കോടതി തള്ളി.
Comments