നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപ് നല്കിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിര്‍ണായകവിധി. ഇത് മൂന്നാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെടുന്നത്. ഇതില്‍ രണ്ടുതവണ ഹൈക്കോടതിയില്‍നിന്നാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. പ്രോസിക്യൂഷന് വാദം പൂര്‍ണമായും അംഗീകരിക്കുന്നതായി കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉള്‍പ്പടെ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന് കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതാണ് ദിലീപിന് തിരിച്ചടിയായത്. സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണെന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന് നല്‍കിയത്. അറസ്റ്റിലായി അൻപത് ദിവസം തികയുമ്പോഴാണ് ജാമ്യാപേക്ഷയിൽ വിധിയുണ്ടായത്.
Comments