നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിവാദ കഥാപാത്രമായ 'മാഡം' കാവ്യമാധവനാണെന്ന് വെളിപ്പെടുത്തി സുനില്‍കുമാര്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്. മാഡം കാവ്യ മാധവനാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും സുനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു കള്ളന്റെ വാക്കുകള്‍ വിശ്വസിക്കുമോയെന്ന് ചോദിച്ചാണ് സുനില്‍കുമാര്‍ സംസാരിച്ചു തുടങ്ങിയത്. എന്റെ മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്- സുനില്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ സുനില്‍കുമാറിനെ പൊലീസുകാര്‍ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനില്‍കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
Comments