കോളേജുകളുടെ കണക്ക് പരിശോധിച്ച് അന്തിമ ഫീസ് നിര്‍ണയിക്കാനുള്ള നടപടികള്‍ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി തുടങ്ങി. അതിനായി സെപ്റ്റംബര്‍ 17-നകം രേഖകള്‍ സമര്‍പ്പിക്കാന്‍ കോളേജുകളോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാകും അന്തിമഫീസ് നിര്‍ണയിച്ച് കോടതിയെ അറിയിക്കുക. ഇപ്പോഴത്തെ 11 ലക്ഷമെന്ന ഫീസില്‍ മാറ്റംവരുത്താന്‍ സമിതിക്ക് അവകാശമുണ്ട്. ഒക്ടോബറോടെ സമിതി ഫീസ് നിശ്ചയിച്ചേക്കും. കോളേജുകള്‍ക്ക് ആറുലക്ഷത്തിന്റെ ബാങ്ക് ഗാരന്റി നല്‍കണമെന്ന കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്കേഴ്സ് സമിതി അംഗങ്ങളായ ബാങ്കുകളുമായി ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തും.
Comments