സഹോദരനുള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി മാവേലിക്കര സിഐയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജനെതിരെ മാവേലിക്കര സി.ഐ പി.ശ്രീകുമാറാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസില്‍ നിന്നൊഴിവാക്കാന്‍ പി.ഡി.രാജന് ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐ പറയുന്നത്.
Comments